വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ അതിക്രമിച്ച് കയറി; നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം. വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടംഗ സംഘം അതിക്രമിച്ച് കയറി. 18-കാരിയുടെ ശരീരത്തിൽപ്പിടിച്ചെന്നും വീഡിയോ എടുത്തെന്നും പരാതി. തിരുവനന്തപുരം കല്ലറയിലാണ് സംഭവം. കൊല്ലം നിലമേൽ സ്വദേശികളായ മൂന്ന് സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ബഹളം കേട്ടെത്തിയ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്തു. ലൈംഗികാധിക്ഷേപത്തിനാണ് കേസ്. കല്ലറ സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജീവ്‌ അറസ്റ്റിലാണ്, ഒരാൾ ഒളിവിൽ. ശനിയാഴ്ച വൈകിട്ടാണ് അതിക്രമം നടന്നത്.