കിളിമാനൂരിലെ അശ്വതി ടെക്സ്റ്റയിൽ വ്യാപാരശാലയിലെ സെയിൽസ്മാനായ മടവൂർ തുമ്പോട് കൃഷ്ണ കൃപയിൽ രാകേഷി (31) ന്റെ മൃതദേഹമാണ് മുതലപ്പൊഴി ഭാഗത്തുനിന്നും കോസ്റ്റൽ ഗാർഡ് കണ്ടെടുത്തത്.
കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കാണപ്പെട്ടത്.
ഈ മാസം അഞ്ചിന് ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ രാകേഷിനെ പിന്നീട് കാണാതാവുകയായിരുന്നു . ഇത് സംബന്ധിച്ച് പള്ളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു .അവിവാഹിതനാണ്.
പിതാവ് പരേതനായ മാധവൻ പിള്ള മാതാവ് : ലീലാഭായിഅമ്മ .
സഹോദരൻ : രാജേഷ്.