ഏത് ഉയരത്തിലെ മരവും ആഴമുള്ള വെള്ളക്കെട്ടുകളിലും പാറക്കെട്ടുകളിലും ശരീരം കൊണ്ട് സാഹസം തീർത്ത് സന്നദ്ധ സേവനത്തിൻ്റെ വലിയ പ്രവർത്തനങ്ങളിലൂടെ നിരവധി മനുഷ്യരുടെ ജീവൻ രക്ഷിച്ച വ്യക്തി ആയിരുന്നു . കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സൈന്യത്തോടൊപ്പം ഷമീർ ഉണ്ടായിരുന്നു . ഉത്തരാഖണ്ഡിലെ ഖനി അപകടത്തിൽ രക്ഷാപ്രവർത്തനത്തിലും ഷമീർ ഉണ്ടായിരുന്നു .
ഇന്നലെ ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം.