പാലക്കാട് മണ്ണാർക്കാട് രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ രമണി അംബുജം ദമ്പതിമാരുടെ മകൻ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം സംസാരിച്ചിരിക്കവേയാണ് ശബരീഷ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.