കൊച്ചുവേളിയിൽ നിന്ന് കൊല്ലം - മധുര വഴി ചെന്നൈക്ക് ട്രെയിൻ യാത്ര, തിരക്കില്ലാതെ വരാം

ട്രെയിൻ യാത്രകളിൽ തിരക്കിന്‍റെ സമയമാണിത്. വേനലവധി തീര്‍ന്ന് സ്കൂൾ തുറക്കുന്നതിനു മുൻപ് നാടും വീടും സന്ദർശിച്ച് വരാനും പ്രിയപ്പെട്ട യാത്രകൾ പോകാനും ഒക്കെ ആളുകൾ ഇപ്പോൾ സമയം കണ്ടെത്തുന്നു. ഇപ്പോഴിതാ മധ്യവേനലവധിയുടെ തിരക്ക് പരിഗണിച്ച് ഒരു സ്പെഷ്യൽ ട്രെയിൻ സർവീസ് ഒരുക്കിയിരിക്കുകയാണ് ദക്ഷണി റെയിൽവേ.ചെന്നൈ താംബരത്തു നിന്നു കൊച്ചുവേളിക്കും തിരികെയും ആണ് ഈ ട്രെയിൻ സർവീസ് നടത്തുക. ആഴ്ചയിൽ രണ് റെയിൽവേ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഒരുപാട് പ്രത്യേകതകള്‍ ഈ റൂട്ടിനുണ്ട്. ആഴ്ചയിൽ രണ്ട് സർവീസ് വീതമാണുള്ളത്. കൊച്ചുവേളിയിൽ നിന്ന് കൊല്ലം, മധുര വഴി ചെന്നൈക്കുള്ള ഈ സർവീസ് നീണ്ട കാലത്തിനു ശേഷമാണ് വരുന്നത്. മുൻപ് മീറ്റർ ഗേജ് പാത ആയിരുന്നപ്പോൾ ഈ റൂട്ടിൽ ട്രെയിൻ സർവീസ് ഉണ്ടായിരുന്നത്.

താംബരം- കൊച്ചുവേളി 06025 സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06035 താംബരം- കൊച്ചുവേളി ബൈവീക്കിലി സ്പെഷ്യൽ ട്രെയിൻ മേയ് ജൂൺ മാസങ്ങളിലെ വ്യാഴാഴ്കളിലും ശനിയാഴ്തകളിലും ആണ് സര്‍വീസ് നടത്തു, മേയ് മാസത്തിലെ 16, 18, 23,25, 30 എന്നീ തിയതികളിലൂം ജൂൺ 1,6,8,13, 15, 20, 22, 27, 29 എന്നീ തിയതികളിലും സർവീസ് നടത്തും. താംബരത്ത് നിന്ന് രാത്രി 9.40 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് 1.40 ന് കൊച്ചുവേളിയിൽ എത്തും.

ആകെ 16 മണിക്കൂറാണ് യാത്രാ സമയം. ബുക്കിങ്ങിനായി എസി ത്രീ എക്കോണമി ക്ലാസുകൾ ലഭ്യമാണ്.താംബരം- കൊച്ചുവേളി 06035 ടിക്കറ്റ് നിരക്ക് 1335 രൂപയാണ്. ആകെ 14 സർവീസുകളാണുള്ളത്.

താംബരം - 21:40
ചെങ്കൽപ്പട്ട് - 22:08
മേൽമറുവത്തൂർ - 22:33
വില്ലുപുരം - 23:40
വൃദ്ധാച്ചലം - 00:33
തിരുച്ചിറപ്പള്ളി - 02:20
ഡിണ്ടിഗൽ - 03:42
മധുരെ - 04:45
വിരുത്നഗര്‍ - 05:40
ശിവകാശി - 06:08
ശ്രീവില്ലുപുത്തൂർ - 06:22
രാജപാളയം - 06:35
ശങ്കരൻകോവിൽ - 07:23
പമ്പാ കോവിൽ ശാന്തി - 07:35
കടയനല്ലൂർ - 07:53
തെങ്കാശി - 08:15
സെങ്കോട്ടെ - 08:40
തെന്മല - 10:05
പുനലൂർ - 11:10
അവണീശ്വരം - 11:29
കൊട്ടാരക്കര - 11:43
കുണ്ടറ - 11:58
കൊല്ലം - 12:20
കൊച്ചുവേളി - 13:40.

കൊച്ചുവേളി- താംബരം 06036 സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06036 കൊച്ചുവേളി- താംബരം സ്പെഷ്യൽ ട്രെയിൻ മേയ് 17, 19,24, 26,31, എന്നീ തിയതികളിലും ജൂൺ മാസത്തിലെ 2,7,9,14, 16,21,23, 28,30 എന്നീ വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് സർവീസ് നടത്തുക.
കൊച്ചുവേളിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.35 ന് പുറപ്പെടുന്ന ട്രെയിൻ 16 മണിക്കൂർ യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 7.35 ന് താംബരത്ത് എത്തും.

കൊച്ചുവേളി- താംബരം 06036 സ്പെഷ്യൽ ട്രെയിൻ

കൊച്ചുവേളി - 15:35
കൊല്ലം - 16:30
കുണ്ടറ - 16:58
കൊട്ടാരക്കര - 17:12
അവണീശ്വരം - 17:24
പുനലൂർ - 17:40
തെന്മല - 18:25
സെങ്കോട്ടെ -19:55
തെങ്കാശി - 20:23
കടയനല്ലൂർ - 20:38
പമ്പാ കോവിൽ ശാന്തി - 20:52
ശങ്കരൻകോവിൽ - 21:03
രാജപാളയം - 21:28
ശ്രീവില്ലുപുത്തൂർ - 21:28
ശിവകാശി - 21:55
വിരുത്നഗര്‍ - 22:28
മധുരെ - 23:15
ഡിണ്ടിഗൽ - 00:27
തിരുച്ചിറപ്പള്ളി - 01:45
വൃദ്ധാച്ചലം - 03:38
വില്ലുപുരം - 04:48
മേൽമറുവത്തൂർ - 05:50
ചെങ്കൽപ്പട്ട് - 06:23
താംബരം - 07:35