വീട്ടിലിരുന്നും വരുമാനം നേടാം എന്ന പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ*

കൊട്ടാരക്കര : സോഷ്യൽ മീഡിയയിലൂടെ വീട്ടിലിരുന്ന് ഓൺലൈൻ റീലുകൾക്ക് ലൈക്ക് കൊടുക്കുന്ന ജോലി ചെയ്താൽ കമ്മീഷൻ ലഭിക്കും എന്നു പറഞ്ഞു വിശ്വസിപ്പിച്ച് കൊട്ടാരക്കര പനവേലി സ്വദേശിനിയില്‍ നിന്നും 31,93,500/-രൂപ കബളിപ്പിച്ചെടുത്ത പ്രതിയായ ഫാറൂഖ് പി. പി. Age 33 S/o റസാക്ക് പി‌.പി, പള്ളിമാന്റെപുരക്കല്‍ താനൂര്‍ പി‌.ഓ. മലപ്പുറം എന്നയാളെ കൊല്ലം റൂറല്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ. രതീഷ് ജി എസ്, എസ്‌ഐമാരായ ദീപക്, പ്രസന്നകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്നേദിവസം (28.05.2024) പ്രതിയെ അറസ്റ്റ് ചെയ്തത്. ഫറൂഖ് ഒരു വലിയ ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണിയാണ്. കേസ്സിലെ മുഖ്യ ആസൂത്രകരെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു.