ചിതറയിൽ വർക്ക് ഷോപ്പിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ.
പട്ടാപ്പകൽ ആണ് ഇവർ ഈ മോഷണം നടത്തിയത്. പെരിങ്ങമ്മല കൊല്ലായിൽ ബ്ലോക്ക് നമ്പർ 107ൽ നൗഫൽ(20), ചിതറ പള്ളിക്കുന്നുപുറം എസ് എൽ നിവാസിൽ സന്ദീപ് ലാൽ, കലയപുരം ബ്ലോക്ക് നമ്പർ 107ൽ മുഹമ്മദ് ഇർഫാൻ(21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ10ന്
വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവംനടന്നത്.
ചിതറ വളവുപച്ചയിലുള്ള തുമ്പമണ്‍തൊടി തടത്തരികത്ത് തട്ടാംവിള വീട്ടില്‍ സജുന്റെ വർക്ക് ഷോപ്പില്‍ നിന്നാണ് ബുള്ളറ്റ് മോഷ്ടിച്ചത്.
നാലുമണിയോടെ പ്രതികള്‍ വർക്ക് ഷോപ്പില്‍ എത്തുകയും ബുള്ളറ്റ് ബലാല്‍കാരമായി കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച സജുവിനെ ഭീഷണിപ്പെടുത്തി. ബുള്ളറ്റിന്റെ ടയർ പഞ്ചറായിരുന്നതിനാല്‍ പിക്കപ്പ് വാനില്‍ കയറ്റിയാണ് കൊണ്ടുപോയത്. ചിതറയുള്ള അക്ബർ അറ്റകുറ്റപ്പണികള്‍ക്ക് എത്തിച്ചതായിരുന്നു ബുള്ളറ്റ്. പരാതിയുടെ അടിസ്ഥാനത്തില്‍ ചിതറ പൊലീസ് സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചിതറ കിഴക്കുംഭാഗത്ത് വച്ചാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ നേരത്തെ ഇന്നോവ കാർ വാടകയ്ക്കെടുത്ത് ആടുകളെ മോഷ്ടിച്ച് തമിഴ്നാട്ടില്‍ കൊണ്ടുപോയി വിറ്റ കേസില്‍ പ്രതികളാണ്. ഈ കേസില്‍
ജാമ്യം ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് വീണ്ടും പ്രതികള്‍ മോഷണം നടത്തിയത്.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അക്രമ സ്വാഭാവമുള്ളവരാണ്. പ്രതികളെ റിമാൻഡ് ചെയ്തു.
സി.ഐ പി.ശ്രീജിത്ത്, എസ്.ഐ സുധീഷ്, എസ്.ഐ രശ്മി, സി.പി.ഒമാരായ
ലിജിൻ, ജിത്തു, ഫൈസല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.