ഇന്നലെ ദമാമിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രക്കാരനില്‍ നിന്ന് 11.60 ലക്ഷം രൂപയുടെ സ്വര്‍ണവും ഇന്ന് എത്തിയ യാത്രക്കാരനില്‍ നിന്ന് 21.34 ലക്ഷം രൂപയുടെ സ്വര്‍ണവുമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെതാണ് കസ്റ്റംസ് പിടികൂടിയത്. ബിസ്ക്കറ്റുകളുടെയും നാണയത്തിന്‍റെയും രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.