തിരുവനന്തപുരത്ത് വെള്ളയാണിയിൽകുളിക്കാനിറങ്ങിയ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം : വെള്ളായനിയില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മുഹമ്മദ് ഇഹ്സാന്‍ (15), മുഹമ്മദ് ബിലാല്‍ (15) എന്നിവരാണ് മരിച്ചത്. പറക്കോട്ട് കുളത്തില്‍ വൈകീട്ട് കുളിക്കാനിറങ്ങിയതായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേമം വിക്ടറി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.