കണ്ണൂർ: പളളിക്കുന്നിൽ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. പൈപ്പ് പൊട്ടി വെളളം പാഴാക്കുന്നത് ചോദ്യം ചെയ്തതിനാണ് അയൽവാസിയെ അച്ഛനും മക്കളും ചേർന്ന് അടിച്ചുകൊന്നത്. നമ്പ്യാർമൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസി ദേവദാസനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.
ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിലും മർദനത്തിലുമാണ് കലാശിച്ചത്. മർദ്ദനമേറ്റ് റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.