പത്തനംതിട്ട: കാമുകൻ്റെ വീടിനും ബൈക്കിനും തീയിട്ട യുവതിയും സുഹൃത്തും അറസ്റ്റിൽ. പത്ത- നംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീ- ടിനു തീവെച്ച കേസിൽ കാമുകി സുനിത, സുഹൃ- ത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിത- പങ്കാളിയാക്കാത്തതിൻ്റെ വിരോധത്തിൽ ആണ് തീയിട്ടത്.
രാജ്കുമാറും സുനിതയും അടുപ്പത്തിലായിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ ഭർത്താവും രാ- ജ്കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷി- ച്ചുപോയി. ഒറ്റക്കായതിനുശേഷവും രാജ്കുമാർ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തി- ലാണ് വീടിനും വാഹനത്തിനും തീയിട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയി- ട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെ- ത്തി തീയണയ്ക്കുകയായിരുന്നു.