നാല് ദിവസങ്ങൾക്ക് ശേഷമാണു ഇന്നലെ സ്വർണവില ഉയർന്നത്. ഇന്ന് വീണ്ടും വില കുറഞ്ഞത് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്തയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ വർധിച്ച് 5485 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ വർധിച്ചിരുന്നു. ഇന്ന് വിലയിൽ മാറ്റമില്ല. വിപണി വില 87 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.