അടുത്ത മാസം, അതായത് ജൂണ്‍ 1ന് നിരവധി കാര്യങ്ങളിലാണ് മാറ്റമുണ്ടാകുന്നത്. എല്‍പിജി സിലിണ്ടര്‍ ഉപയോഗം, ബാങ്ക് അവധികള്‍, അധാര്‍ അപ്പ്‌ഡേറ്റ്‌സ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലുള്‍പ്പടെയാണ് മാറ്റങ്ങള്‍ വരുന്നത്.ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പുതിയ രീതികളെ കുറിച്ച് റോഡ് ട്രാസ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. 2024 ജൂണ്‍ 1 മുതല്‍ സ്വകാര്യ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളില്‍ ഗവണ്‍മെന്റ് ആര്‍ടിഒയ്ക്ക് പകരമായി ഡ്രൈവിംഗ് ടെസ്റ്റുകളില്‍ പങ്കെടുക്കാം. ലൈസന്‍സ് നേടാനുള്ള ടെസ്റ്റുകള്‍ നടത്താനും സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഇവര്‍ക്ക് ചുമതല നല്‍കും. മലിനീകരണം കുറയ്ക്കുക എന്നൊരു ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. ഏകദേശം ഒമ്പത് ലക്ഷത്തോളം പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഇതോടെ ഒഴിവാക്കപ്പെടും മാത്രമല്ല ശക്തമായി തന്നെ കാര്‍ എമിഷന്‍ നിയന്ത്രങ്ങള്‍ പാലിക്കാനാണ് തീരുമാനം.അമിതവേഗതയുടെ പിഴ ആയിരത്തിനും രണ്ടായിരത്തിനും ഇടയിലായിരിക്കും. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ പിടിയിലായാല്‍ പിഴ 25000മായിരിക്കും. മാത്രമല്ല വാഹനഉടമയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. 25 വയസുവരെ മൈനറിന് ലൈസന്‍സ് എടുക്കാനും കഴിയില്ല.ജൂണ്‍ 14വരെ ആധാര്‍ അപ്പ്‌ഡേറ്റ് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ ഈ സേവനം ലഭ്യമാണ്. ഇനി ഓഫ്‌ലൈനായി ചെയ്യണമെങ്കില്‍ അമ്പത് രൂപ ഫീസ് നല്‍കണം
ജൂണ്‍ ഒന്നിന് എണ്ണക്കമ്പനികള്‍ ഗ്യാസ് സിലിണ്ടര്‍ വില പുതുക്കും. മെയില്‍ ഈ കമ്പനികള്‍ വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. ജൂണിലും വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പെട്രോള്‍ ഡീസല്‍ വിലയിലും വലിയ മാറ്റങ്ങളാണ് ജൂണ്‍ 1ന് പ്രതീക്ഷിക്കുന്നത്.
റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പുറപ്പെടുവിച്ച ബാങ്ക് അവധികളനുസരിച്ച് ജൂണില്‍ പത്തു ദിവസം ബാങ്കുകള്‍ അവധിയാകും. ഇതില്‍ ഞായറാഴ്ചകളും രണ്ട്, നാല് ശനിയാഴ്ചകളും ഉണ്ടാകും. ജൂണില്‍ ഇത് കൂടാതെ രാജ സങ്ക്രാന്തി, ഈദുല്‍ അദാ അവധികളുണ്ടാകും.