തിരുവനന്തപുരം:വേനൽ കടുത്തതോടെ സംസ്ഥാനത്ത് നാരങ്ങാവില കുതിച്ചുയരുന്നു. 200 രൂപവരെയാണ് നാരങ്ങയുടെ വില. ചുട്ടുപൊള്ളുന്ന ഈ പകൽ സമയങ്ങളിൽ ഒരു ലൈം ജ്യൂസ് കുടിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല.അതോടെ ചെറിയ നാരങ്ങയ്ക്കും ഡിമാന്റ് കൂടി.
60 മുതൽ 80 രൂപവരെ വിലയായിരുന്ന ചെറിയ നാരങ്ങയ്ക്ക് ഇപ്പോൾ 180 രൂപയാണ് വില. മുന്തിയ ഇനം നാരങ്ങയ്ക്ക് വില 200 ന് മുകളിലായി ഉയരുകയും ചെയ്തു.
ജ്യൂസ് കടക്കാരും സാധാരണക്കാരും ഒരുപോലെ പെട്ടുപോയ അവസ്ഥയാണ് ഇപ്പോൾ. മഴക്കാലം എത്തി ചൂടും പരവേശവുമൊക്കെ കുറയുന്നത് വരെ ഈ നാരങ്ങാവില ഇതുപോലെ തന്നെ തുടരുകയും ചെയ്യും.