നിരവധി മാല പൊട്ടിക്കൽ കേസുകളിലെയും മോഷണ കേസുകളിലെയും പ്രതികൾ പിടിയിൽ

കേരളത്തിലെ വിവിധ ജില്ലകളിൽ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കൽ കേസുകളിലേയും നിരവധി മോഷണ കേസുകളിലേയും പ്രതികളായ വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടിൽ വീട്ടിൽ അനുരാഗ്( 24 ), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയിൽ പുത്തൻവീട്ടിൽ സാജു എന്നുവിളിക്കുന്ന
സാജുദ്ദീൻ (31) എന്നിവരെയാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത്ത് അശോകൻ ഐപിഎസ് നേതൃത്വത്തിലുള്ള തൃശ്ശൂർ സിറ്റി സാഗോക് ടീമും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

  11. 5. 2024 തീയതി തൃശ്ശൂർ മെഡിക്കൽ കോളേജ് പരിധിയിൽ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

 അന്വേഷണത്തിൽ 
5. 6. 2024 തീയതി ചാവക്കാട് വ്യാപാരസ്ഥാപനം നടത്തുന്ന ആൾ കട പൂട്ടി പോകുന്ന സമയം പണം അടങ്ങിയ ബാഗ് പിടിച്ച പറിച്ചകേസും, ഒരു മാസം മുമ്പ് പുനലൂരിൽ സ്ത്രീയുടെ മാല പൊട്ടിച്ച കേസും, കൊല്ലത്ത് ഒരു സ്ത്രീയുടെ മാല പൊട്ടിച്ച കേസും, കൊല്ലത്തുനിന്ന് ബൈക്ക് മോഷണം നടത്തിയ കേസും തെളിഞ്ഞിട്ടുണ്ട്.

 അനുരാഗിന് മുമ്പ്, കേരളത്തിലെ വിവിധ ജില്ലകളിൽ മുപ്പതോളം മോഷണ കേസുകൾ ഉണ്ട്. സജുവിനെ തൃശൂർ ജില്ലയിലും പാലക്കാട് ജില്ലയിലും മോഷണ കേസുകൾ ഉള്ളതാണ്,മോഷണം നടത്തി കിട്ടുന്ന സ്വർണാഭരണങ്ങൾ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങി നടന്നു ആർഭാട ജീവിതമാണ് നയിക്കുന്നത്.

അന്വേഷണ സംഘത്തിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ 
സബ് ഇൻസ്പെക്ടർമാരായ ശരത് സോമൻ, പ്രദീപ്, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ഷാജിവർഗ്ഗീസ്, സിവിൽപോലീസ് ഓഫീസർ രമേഷ്ചന്ദ്രൻ എന്നിവരും
 തൃശ്ശൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കെ.എ.തോമസിൻ്റെ മേൽ നോട്ടത്തിൽ സാഗോക് ടീം അംഗങ്ങളായ എസ് ഐ പി.എം.റാഫി, സീനിയർ സിപിഒ മാരായ പി.കെ.പഴനി സ്വാമി, കെ.ജി.പ്രദീപ്, സജിചന്ദ്രൻ, സിപിഒ മാരായ സിംസൺ, അരുൺ എന്നിവരും ഉണ്ടായിരുന്നു.