മുൻ നിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തിയാണ് ദുബായിലെത്തിയിരിക്കുന്നത്. കുടുംബവും ഒപ്പം ഉണ്ട്.
ഇന്നത്തെ മന്ത്രിസഭാ ഓൺലൈൻ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു.
ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സിംഗപ്പൂരിൽ നിന്ന് പങ്കെടുക്കുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
ഈ മാസം 19ന് ദുബായിൽ മടങ്ങിയെത്താനായിരുന്നു മുൻ തീരുമാനം. ഈ തീയതികളിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ശനിയാഴ്ച കേരളത്തിലേക്ക് തിരിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരം.