അടുത്ത വര്‍ഷം ഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂട്ടാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കും, ഇതോടെ 1200 വാര്‍ഡുകള്‍ പുതിയതായി രൂപപ്പെടും. ആറു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറേയും നാലു മുതിര്‍ന്ന ഐ.എ.എസുകാരെയും ചുമതലപ്പെടുത്തി. പഞ്ചായത്തീ രാജ്, മുനിസിപ്പാലിറ്റ് നിയമങ്ങളില്‍ ഭേഗഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറങ്ങുന്നത്. 1200 അംഗങ്ങള്‍ക്ക് ഓണറേറിയം നല്‍കാന്‍ അഞ്ചു വര്‍ഷം 67 കോടി അധി ചെലവാണ് പ്രതീക്ഷിക്കുന്നത്. 2019 ലും 2020 ലും വാര്‍ഡ് വിഭജനത്തിന് തീരുമാനിച്ചെങ്കിലും നടപ്പില്ലാക്കനായിരുന്നില്ല. ജനസംഖ്യയ്ക്ക് ആനുപാതികമായി വാര്‍ഡ് വിഭജനം എന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം. ഭരണം പിടിക്കാന്‍ അനുകൂലമാകുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ വാര്‍ഡുകള്‍ എന്നാണ് ആക്ഷേപം