10.05.2024 ന് രാവിലെ 06:00 മണിക്ക് കൊല്ലൂർ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സ്കാനിയ ബസ് എറണാകുളം ജില്ലയിയിലെ ചക്കരപ്പറമ്പിൽ വച്ച് കെഎസ്ആർടിസിയുടെ തന്നെ മറ്റൊരു ഓർഡിനറി ബസിൻ്റെ പുറകിലായി യാത്ര ചെയ്യുകയായിരുന്ന രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികരും മരണപ്പെട്ടിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്കാനിയ ബസ് ഓടിച്ചിരുന്ന തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ടിയാനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കുന്നതിലേക്കായി
ഗതാഗത വകുപ്പു മന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ ആക്സിഡൻറ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരുകയാണ്. ആക്സിഡൻറ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽത്തിൽ ഇനിയും ഇത്തരത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൊണ്ടോ, അശ്രദ്ധ കൊണ്ടോ അപകടം സംഭവിക്കുകയാണെങ്കിൽ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതാണ്.
#KSRTC #CMD #accident #angamaly #transportminister #transport #minister #governmentofkerala #thiruvanthapuram #kbganeshkumar #ksrtcsocialmediacell