കാഞ്ഞിരംകുളം പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ് കാണാതായത്. രജിൻ ഭിന്നശേഷിക്കാരൻ ആണ്. ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ രജിൻ തിരിച്ചുവന്നില്ലെന്നാണ് പരാതി. അമ്മൂമ്മയോടൊപ്പം ആണ് കുട്ടി കഴിഞ്ഞിരുന്നത്. മാതാവ് കഴിഞ്ഞ ആഴ്ചയാണ് ജോലിക്കായി വിദേശത്തേക്ക് പോയത്.