തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിജയ ശതമാനം 99.69. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെന്ററുകളിലായി 427153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.71,831 പേരാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം 68,604 ആയിരുന്നു. 4,25,563 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. എസ്എസ്എല്‍സി പ്രൈവറ്റ് പരീക്ഷ എഴുതിയത് 94 പേർ. യോഗ്യത നേടിയത് 66 പേർ. വിജയശതമാനം 70.2ശതമാനം.
വിജയ ശതമാനം കൂടിയ റവന്യൂ ജില്ല കോട്ടയം 99.92 ശതമാനം. കുറഞ്ഞ റവന്യൂ ജില്ല തിരുവനന്തപുരം . ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. 4934 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്ത് മലപ്പുറം തന്നെ ആയിരുന്നു.
ഗൾഫ് സെന്റർ യോഗ്യത നേടിയത് - 516 വിദ്യാർത്ഥികൾ. 96.81 വിജയശതമാനം. ലക്ഷദ്വീപ് കേന്ദ്രങ്ങൾ ഒമ്പത് എണ്ണം. 285 പേർ പരീക്ഷ എഴുതി 277- പേർ യോഗ്യത നേടി. വിജയശതമാനം - 97.19.