വീടുവയ്ക്കാൻ നാല് സെന്റ് ഭൂമി ചോദിച്ച കുടുംബത്തിന് 8 സെന്റ് ഭൂമി നൽകി കടയ്ക്കലിലെ വ്യാപാരി

കടയ്ക്കൽ പാട്ടിവളവ് പരേതനായ സുനിൽ കുമാറിന്റെ കുടുംബത്തിനാണ് കടയ്ക്കലിലെ വ്യാപാരിയായ അഡ്വ ജയചന്ദ്രൻ പിള്ള 8 സെന്റ് നൽകി മാതൃകയായത്.

കടയ്ക്കൽ പാട്ടിവളവിന് സമീപം അടച്ചുറപ്പില്ലാത്ത വീട്ടിലാണ് സുനിൽ കുമാറിന്റെ കുടുംബം താമസിച്ചു വന്നിരുന്നത്.

കേസിൽപ്പെട്ട ഭൂമിയായതിനാൽ സർക്കാർ സംവിധാനത്തിൽ ഉൾപ്പെടുത്തി വീട് നൽകാനും കഴിയാത്ത സാഹചര്യമായിരുന്നു.ഈ ജീവിത സാഹചര്യത്തിലും. സുനിൽ കുമാറിന്റെ മകൾ കടയ്ക്കൽ GVHSS വിദ്യാർത്ഥിനി ആര്യ ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയിരുന്നു.

ആര്യയുടെ ജീവിത കഥ മാധ്യമങ്ങളിലും ഇടം പിടിച്ചിരുന്നു. സ്കൂ‌ൾ പി റ്റി എ യും അധ്യാപകരും ആര്യയ്ക്ക് വീട് വയ്ക്കാൻ 4 സെന്റ് ഭൂമി നൽകണമെന്ന് ജയചന്ദ്രനോട് അഭ്യർത്ഥിച്ചു.

 കടയ്ക്കലിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജയചന്ദ്രൻ പിള്ള സ്വപ്രയത്നത്തിലൂടെയാണ് ജീവിത വിജയത്തിലേക്ക് എത്തിയത്.വർഷങ്ങൾക്ക് മുൻപ് കടയ്ക്കലിൽ പള്ളിയമ്പലം എന്ന ഒരു ജ്യൂവലറി ആരംഭിച്ചു.

കടയ്ക്കൽ കൂടാതെ തിരുവനന്തപുരത്തും ഇദ്ദേഹത്തിന് പള്ളിയമ്പലം സ്വർണ്ണവ്യാപാര ഷോപ്പ് ഉണ്ട്.ഇപ്പോൾ തിരുവനന്തപുരം സ്ഥിരതാമസമായ ജയചന്ദ്രൻ പിള്ള. കടയ്ക്കലിലെ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയാണ്.