പലരുടെയും മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.
നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.താത്കാലികമായാണ് ഗെയ്മിംഗ് സെന്റർ നിർമിച്ചിട്ടുള്ളത്. ഇവിടെ ഫയർ എൻഒസി ഇല്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട് .
എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഗെയ്മിംഗ് സെന്ററിന്റെ ഉടമയെയും മാനേജറെയും അറസ്റ്റുചെയ്തിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗുജറാത്ത് സർക്കാർ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റവർക്ക് 50000 രൂപയും ധന സഹായം നൽകും. ശനിയാഴ്ച വൈകിട്ടാണ് ഗെയ്മിംഗ് സെന്ററിന് തീപിടിച്ചത്.