വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ നിർമ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. സംസ്ഥാനത്ത് വ്യാജ ജിഎസ് ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജി എസ് ടി അധികൃതർ വ്യക്തമാക്കി. പാലക്കാട് ഓങ്ങല്ലൂരിലെ സ്ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തി. വിവിധ ഇടങ്ങളിൽ നിന്ന് നിരവധി പേർ കസ്റ്റഡിയിലായതായിട്ടാണ് ലഭിക്കുന്ന സൂചന.