നാഷണൽ ഫിലിം അക്കാദമി സംഘടിപ്പിച്ച രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം &ഡോക്യുമെന്ററി ഫെസ്റ്റിവലിൽ രണ്ടു പുരസ്കാരങ്ങൾ നേടി എ. കെ. നൗഷാദ് ശ്രദ്ധേയനായി. ജബ്ബാർ സഞ്ജീവി -വിഷവൈദ്യചികിത്സയുടെ നാലുതലമുറകൾ എന്ന ഡോക്യുമെന്ററിക്ക് മികച്ച സംവിധായക നുള്ള പുരസ്‌കാരവും ഹൃദയസങ്കീർത്തനം എന്ന ക്രിസ്തീയ ഡിവോഷണൽ സോങ്ങിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും നേടി. ഹൃദയസങ്കീർത്തനം ആലപിച്ചത് പ്രശസ്ത ഗായകൻ കെ. ജി. മാർക്കോസ് ആണ്.സംഗീതം നൽകിയത് ജി. കെ. ഹരീഷ്മണി ആണ്. ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ് ഉൾപ്പെട്ട ജൂറി പാനൽ ആണ് പുരസ്‌കാരം നിർണ്ണ യിച്ചത്. ഏപ്രിൽ 30 ന് തിരുവനന്തപുരം ഭാരത്ഭവനിൽ വെച്ചാണ് പുരസ്‌കാരവിതരണം