കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ടു പേര്‍ ഗുരുതരാവസ്ഥ

കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. രണ്ടു പേരുടെ നില ഗുരുതരം. രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ മെഡി. കോളേജിലും ചികിത്സയിലാണ്. ഒരാള്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 നായിരുന്നു ദേശീയ പാതയില്‍ ടെക്‌നോപാര്‍ക്കിന് എതിര്‍വശത്തെ ആ6 (ബി സിക്‌സ് ) ബിയര്‍ പാര്‍ലറിലാണ് സംഭവം.ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെ നടന്ന അടിപിടിയിലാണ് 5 പേര്‍ക്ക് കുത്തേറ്റത്. കുത്തേറ്റവരുടെയും കുത്തിയവരുടെയും ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നു.