തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹെഡ് നഴ്സിനെ കൊല്ലം കരുനാഗപ്പള്ളിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടമൻ ഭാഗം സ്വദേശി ബിജു കുമാറാണ് മരിച്ചത്. തിങ്കളാഴ്ച മുതൽ ബിജു കുമാറിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതിനിടെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കൾക്ക് പരാതിയുണ്ട്. ഫോൺ വീട്ടിൽ വെച്ച് പോയതിനാൽ ബന്ധുക്കൾക്ക് വിളിക്കാനായില്ല.
ഇതോടെയാണ് ഭാര്യ പൊലീസിൽ പരാതി നൽകിയത്. ഭാര്യ ശാലിനിയും അത്യാഹിത വിഭാഗത്തിൽ ഹെഡ് നേഴ്‌സ് ആയി പ്രവർത്തിക്കുകയാണ്.