തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ സിജു തോമസിനാണ് മർദനമേറ്റത്.ചാല മാർക്കറ്റിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം മർദിച്ചത്. പരുക്കേറ്റ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് സംഭവം.അക്രമത്തിന് പിന്നിൽ ലഹരിമാഫിയയെന്ന് പൊലീസ്. ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. പ്രതികൾക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുവെന്നും പൊലീസ് അറിയിച്ചു.