കുളക്കട. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയ സൂപ്പർ ഡിലക്സ് എയർ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് 15 മീറ്റർ അകലെ മരത്തിൽ ഇടിച്ചു നിന്നു.ഇന്ന് (ശനി) രാവിലെ 6.30ന് ഏനാത്ത് കുളക്കടയിൽ ആയിരുന്നു സംഭവം.ബസ്സിൽ 49 യാത്രക്കാരുണ്ടായിരുന്നു.ആർക്കും പരിക്കില്ല.പുനലൂർ ഡിപ്പോയിലെതാണ് ബസ്.കൊല്ലം ഡിപ്പോയിലെ ഡ്രൈവർ ജെ.ഷാജിയാണ് ബസ് ഓടിച്ചിരുന്നത്.സ്റ്റിയറിങ് സ്റ്റക്കായി നിയന്ത്രണം വിട്ടതാണെന്ന് ഷാജി പറയുന്നു.ഇടതുവശം ചേർന്നുവന്ന ബസ് വലതുവശത്തേക്കാണ് ഇടിച്ചു കയറിയത്.എതിരെ നിന്ന് മറ്റു വാഹനങ്ങൾ വരാതിരുന്നതും വലതുവശത്ത് ഒഴിഞ്ഞ പറമ്പ് ആയിരുന്നതും അപകടത്തിന്റെ തീവ്രത കുറച്ചു.