കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ എൻ പത്മകുമാർ(59), കൃഷ്ണൻ(65), മകൾ അജിത(35), ഭർത്താവ് മണ്ഡപം ചൂരിക്കാട്ട് സുധാകരൻ(52), അജിതയുടെ സഹോദര പുത്രൻ ആകാശ്(9) എന്നിവരാണ് മരിച്ചത്. പത്മകുമാറാണ് കാറോടിച്ചിരുന്നത്.
കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്നു കൃഷ്ണനും കുടുംബവും. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തകർന്ന കാറിന്റെ ഭാഗങ്ങൾ വെട്ടിപ്പൊളിച്ചായിരുന്നു മൃതദേഹങ്ങൾ പുറത്തെടുത്തത്.