വർക്കലയിൽ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കായിക്കര കോവിൽത്തോട്ടം സ്വദേശി പ്രതിഭ (47) ആണ് മരണപ്പെട്ടത്. രാവിലെ 6 മണിയോടെ മൈതാനം റെയിൽവേ സ്റ്റേഷൻ റോഡിലാണ് അപകടം നടന്നത്. 

കുടുബം ( പ്രതിഭയും ഭർത്താവും മകളും ) സഞ്ചരിച്ചിരുന്ന സ്കൂട്ടിയിൽ അമിതവേഗതയിൽ ഓവർ ടേക്ക് ചെയ്‌ത സ്വകാര്യ ബസിന്റെ പിൻഭാഗം ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടിയുടെ പിന്നിലിരുന്ന പ്രതിഭ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പ്രതിഭയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ് വിജയകുമാറും മകൾ വിഷ്ണു പ്രിയയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

കൊല്ലത്ത് ഹോസ്റ്റലിൽ നഴ്‌സിംഗ് ന് പഠിക്കുന്ന മകളെ ട്രെയിൻ കയറ്റി വിടുന്നതിനായി വന്നതായിരുന്നു പ്രതിഭയും വിജയകുമാറും


വർക്കല - വെഞ്ഞാറമൂട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹബീബി എന്ന ബസ്സാണ് ഇടിച്ചത്. അഞ്ചുതെങ്ങ് സ്വദേശിയായ ഡ്രൈവറെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തു.