തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 240 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 360 രൂപ ഉയർന്നിരുന്നു. യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഒരു പവന് സ്വർണത്തിന്റെ വിപണി വില 53000 രൂപയാണ്. ചൊവ്വാഴ്ച സ്വർണവില 1120 രൂപ കുറഞ്ഞ് വില 52920 ത്തിലേക്ക് എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6625 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5540 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.