യുവനടൻ സുജിത്ത് രാജേന്ദ്രൻ വാഹനാപകടത്തില്‍ മരിച്ചു

യുവനടനും ഗായകനുമായ സുജിത്ത് രാജേന്ദ്രൻ (32) വാഹനാപകടത്തിൽ മരിച്ചു. മാർച്ച് 26 ന്‌ ആലുവ- പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍ വച്ചുണ്ടായ അപകടത്തെ തുടർന്ന്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുജിത് യാത്ര ചെയ്ത ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

കിനാവള്ളി' എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിൽ സുജിത്ത് പാട്ടും പാടിയിട്ടുണ്ട്. രംഗീല, മാരത്തോൺ . മച്ചാന്‍റെ മാലാഖ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യവും കര്‍ണാടക സംഗീതവും പഠിച്ചിട്ടുള്ള സുജിത്ത് നർത്തകൻ കൂടിയാണ്.