റോഡ് പണിക്കിടയിൽ മണ്ണിടിഞ്ഞു മണ്ണിനടിയിൽ അകപ്പെട്ട തൊഴിലാളിയെ തിരുവനന്തപുരം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തിരുവനന്തപുരം. സ്മാർട്ട്‌ സിറ്റി നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർനിർമ്മിക്കുന്ന GH jn. വഞ്ചിയൂർ റോഡിൽ കേബിൾ വർക്കുകൾ ചെയ്യുന്നതിനിടയിൽ തൊഴിലാളികളിലൊരാൾ മണ്ണിടിഞ്ഞു അകപ്പെട്ടുപോകുകയായിരുന്നു. കിളിമാനൂർ ന്യൂടെക് കമ്പനിൽ ജോലി നോക്കുന്ന വിഷ്ണു വഴയില സ്വദേശി ആണ് അപകടപ്പെട്ടത്. കഴുത്ത് വരെ മണ്ണുമൂടിയ അവസ്ഥയിൽ സേന ഉടനെ എത്തിച്ചേരുകയും ആളിനെ രക്ഷപ്പെടുത്തുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. 
സ്റ്റേഷൻ ഓഫീസർ നിതിൻരാജിന്റെ നേതൃത്വത്തിൽ asto അനിൽകുമാർ, sfro ഷാഫി,.fro വിഷ്ണുനാരായണൻ, ജസ്റ്റിൻ, സൃജിൻ,, വിവേക്, അരുൺകുമാർ, രതീഷ്, savin, വിനോദ്, അനീഷ്,fro(d) വിജിൻ, അനു,ബിജുമോൻ,എന്നിവർ രക്ഷപ്രേവർത്തനത്തിൽ പങ്കാളികളായി 
FRSIT/IC/01/TVM/TVM/04/2024