സ്വർണവില വർധിക്കാനുള്ള കാരണങ്ങൾ പരിശോധിക്കുമ്പോൾ, വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ, ഈ വർഷം 50%ൽ അധികം ജനസംഖ്യ വരുന്ന രാഷ്ട്രങ്ങൾ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതും സ്വർണ്ണത്തിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നു. അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളെ തുടർന്നാണ് 1982 ഡോളറിൽ നിന്നും ഉയരാൻ ആരംഭിച്ചത്.
സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ ഇന്നത്തെ വില അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 57,000 രൂപ നൽകേണ്ടിവരും.
ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഏപ്രിൽ 1 - ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ
ഏപ്രിൽ 2 - ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ
ഏപ്രിൽ 3 - ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ
ഏപ്രിൽ 4 - ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ