ശ്രീകൃഷ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂര്യതാപമേറ്റു. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാ ണ് (55) സൂര്യതാപമേറ്റത്.വലമ്പിലിമംഗലം മുപ്പതാംനമ്പർ ബൂത്തിൽ വ്യാഴാഴ്ച വീടുകയറിയുള്ള പ്രചാരണത്തിനിടെയാണ് മുതുകിലും നെഞ്ചിലും പൊള്ളലേറ്റത്. ശ്രീകൃഷ്ണപുരം ഗവ. ആശുപത്രിയിൽ ചികിത്സതേടി. വീട്ടിൽ വിശ്രമത്തിലാണിപ്പോൾ തോമസ് എബ്രഹാം.