കുണ്ടമൺ ഭാഗംസാർക്ക് 25യിൽ ശങ്കരൻ നായർ റോഡിൽ താമസം ബിജുകുമാറിനെ ഇന്നലെ മുതൽ കാണാതായി .. ഇന്നലെ ഉച്ചക്ക് 11മണിക്ക് കെ എൽ സീറോ ഒൺ ബി യൂ 5157വെളുത്ത നിറത്തിലുള്ള ഹീറോ ഹോണ്ട ബൈക്കിൽ ആശുപത്രിയിൽ ജോലിക്കെന്നു പറഞ്ഞു പോയതാണ് ബിജു.
ബിജു കുമാറിന്റെ മൊബൈൽ ഫോൺ ഭാര്യയുടെ ബാഗിൽ വച്ചിട്ടാണ് ഇയാൾ ജോലിക്കെന്നും പറഞ്ഞു പോയതെന്നു ബന്ധുക്കൾ പറഞ്ഞു.
ഇയാളുടെ ഭാര്യ ശാലിനിയും ഇതേ അത്യാഹിത വിഭാഗത്തിൽ ഹെഡ് നേഴ്സ് ആയി പ്രവർത്തിക്കുന്നു.
വൈകിയും കാണാതായതിനെ തുടർന്നു മലയിൻകീഴ് പോലീസിൽ കുടുംബം പരാതി നൽകി. ജോലി ഭാരം കൂടുതൽ കാരണം മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു ബിജു എന്നാണ് ബന്ധുക്കൾ പറയുന്നത്.