കേരളത്തില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിൽ ആണ് മാസപ്പിറവി ദൃശ്യമായത്. റമദാൻ മാസത്തിലെ 29 നോമ്പ് പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.പാവങ്ങളെ സഹായിക്കാനുള്ള അവസരം ആകണം പെരുന്നാളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ലഹരിയോട് വിടചൊല്ലണം. മദ്യപാനം ആഘോഷത്തിന്റെ ഭാഗമാക്കരുതെന്നും കാന്തപുരം പറഞ്ഞു.