ലക്ഷദ്വീപ്, കര്‍ണാടക, തെക്കന്‍ തമിഴ്നാട് തീരങ്ങളിലും മുന്നറിയിപ്പ് ഉണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായാണ് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരള തീരത്ത് കടല്‍ക്ഷേഭവും കാറ്റുമെല്ലാം തുടരുന്ന നിലയാണുള്ളത്. ഇതെല്ലാം കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായിത്തന്നെയാണ് സംഭവിക്കുന്നത്.
സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടല്‍ പ്രതിഭാസത്തിലുണ്ടാകുന്നത്. അവിചാരിതമായി കടല്‍ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ 'കള്ളക്കടല്‍' എന്ന് വിളിക്കുന്നത്. സൂനാമിയുമായി ഇതിന് സാമ്യതയുണ്ട്. എന്നാല്‍ സൂനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാനും സാധിക്കില്ല.