106.8882 ദശലക്ഷം യൂണിറ്റാണ്ന്നലത്തെ (2.4.24) മൊത്ത വൈദ്യുതി ഉപഭോഗം. ഏപ്രില്‍ ഒന്നിന് 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം റെക്കോർഡിട്ടത്.
വൈദ്യുതി പാഴാക്കാതിരിക്കുക...
വൈകിട്ട് 6 മണി മുതൽ രാത്രി 11 മണി വരെ AC, പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാന്റ് കുറയ്ക്കുന്നതിന് സഹായിക്കൂ.
വൈകുന്നേരങ്ങളിൽ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക
കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ്ങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും കഴിയുന്നതും പകൽ സമയത്ത് ചെയ്യുക
വൈദ്യുതി വാഹനങ്ങൾ പകൽ സമയത്ത് ചാർജ് ചെയ്യാൻ ശ്രമിക്കുക