ആറ്റിങ്ങൽ : കുടിവെള്ളക്ഷാമം നേരിടുന്ന വാർഡുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. വാർഡു കൗൺസിലർമാർ സെക്രട്ടറിക്കു നൽകിയ കത്തിൻ്റെ മുൻഗണനാ ക്രമം അനുസരിച്ചായിരിക്കും ജലം വിതരണം നടത്തുന്നത്. 5000 ലിറ്റർ ജലത്തിന് 380 രൂപ എന്ന നിരക്കിൽ വാട്ടർ അതോറിട്ടിക്കു നഗരസഭ പണം കൈമാറും. കൂടാതെ ടാങ്കർ ലോറിയുടെ വാടകയും നൽകും. ജലദൗർലഭ്യം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് 5000 ലിറ്റർ വാഹക ശേഷിയുള്ളതും ജീപിഎസ് ഘടിപ്പിച്ചതുമായ ടാങ്കർ ലോറി ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു കഴിഞ്ഞതായും സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു.