തല പൊട്ടരുത്......
വിഷു ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കായി തലങ്ങും വിലങ്ങും ഓടേണ്ടുന്ന ദിവസമാണ് എന്നറിയാം. ഏത് തിരക്കാണെങ്കിലും സുരക്ഷിത യാത്ര പ്രധാനമാണ്. ഇരുചക്രവാഹനങ്ങൾ എടുത്ത് പെട്ടെന്നുള്ള യാത്രയല്ലെ അതുകൊണ്ട് ഹെൽമെറ്റ് മറന്നു പോവാൻ സാധ്യതയുണ്ട്. അതുപോലെ ഒരു സ്ഥലത്തു (ഉദാ: ഒരു തുണിക്കട) നിന്ന് അധികം ദൂരമല്ലാത്ത മറ്റൊരു കടയിലേക്ക് (ഉദാ: പച്ചക്കറി കട) യിലേക്ക് പോകുമ്പോൾ ഹെൽമെറ്റ് വച്ചില്ല എങ്കിൽ കുഴപ്പമില്ല എന്ന തോന്നലും ഉണ്ടാവാം. എന്നാൽ ഒരപകടം എപ്പോഴും സംഭവിക്കാം, പ്രത്യേകിച്ച് ഈ തിരക്കു പിടിച്ച ദിനങ്ങളിൽ, എന്ന ബോധ്യത്തോടെ കൃത്യമായി ഹെൽമെറ്റ് ധരിക്കാനും കൂടെയുള്ളവർ ധരിച്ചു എന്നുറപ്പുവരുത്താനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സുരക്ഷിതമായി വിഷു ആഘോഷിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു.