ആറ്റിങ്ങൽ: അവനവഞ്ചേരി എകെജി നഗറിന് സമീപത്ത് തെരുവു നായയുടെ ശല്യം രൂക്ഷമെന്ന് നാട്ടുകാരുടെ പരാതി. ചെറുതും വലുതുമായ ഇരുപതിലധികം നായ്ക്കൾ രാത്രിയും പകലും ഒരുപോലെ റോഡരികിലുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും പ്രഭാത സവാരിക്കാർക്കും ഒരുപോലെ ഭീഷണിയാവുകയാണ് ഇക്കൂട്ടർ. കഴിഞ്ഞ ദിവസം മത്സ്യം വാങ്ങി വന്ന കാൽനടക്കാരിയെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഒടുവിൽ മത്സ്യം കരുതിയ സഞ്ചി റോഡിൽ ഉപേക്ഷിച്ച ശേഷം ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.