*പവന് 54,000 കടന്ന് സ്വർണവില*

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡ് നിരക്കിൽ. 54,000 കടന്നു. 

ഇന്ന് പവന് 720 വർധിച്ച് പവന് 54,360 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 90 രൂപ വർധിച്ച് 6795 രൂപയായി.

ഒന്നരമാസത്തിനിടെ 8000 രൂപയോളമാണ് പവന് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് കൂടിയത്. വിഷുവിന് നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവില ഇന്നലെയും ഇന്നും കുതിച്ചുയരുകയാണ്.