സ്വര്‍ണവില വീണ്ടും കൂടി. പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 52,520 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 6,565 ആയി.സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.