ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മുന്നില്‍ 177 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. രവീന്ദ്ര ജഡേജയുടെ അര്‍ദ്ധ സെഞ്ച്വറിയും (57*) സൂപ്പര്‍ താരം എം എസ് ധോണിയുടെ (9 പന്തില്‍ 28*) തകര്‍പ്പന്‍ ഫിനിഷുമാണ് ചെന്നൈയ്ക്ക് കരുത്തായത്.