12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില ജാഗ്രതാ മുന്നറിയിപ്പ് നൽകി.കൊല്ലം,പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി വരെയും തൃശൂർ,കോഴിക്കോട് 38 വരെയും ഉയരാൻ സാധ്യതയെന്ന് അറിയിപ്പിലുണ്ട്.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.