*നഗരത്തിലെ ആവശ്യങ്ങൾക്ക് ഓടിയെത്താൻ ക്വിക്ക് സെർവ്വ് പദ്ധതിയുമായി കുടുംബശ്രീ*

ആറ്റിങ്ങൽ : നഗരസഭ കുടുംബശ്രീയുടെ പുതിയ പദ്ധതിയായ ക്വിക്ക് സെർവ്വ് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. നഗരത്തിലെ വിവിധ സേവനങ്ങൾക്ക് കുടുംബശ്രീയുടെ പ്രൊഫഷണൽ ടീമിനെ സമീപിക്കാം. വീട്ടുജോലി, ക്ലീനിംഗ്, പ്രസവാനന്തര ശിശ്രൂഷ, രോഗീപരിചരണം, ശിശുപരിചരണം, രോഗികൾക്കും കുഞ്ഞുങ്ങൾക്കും കൂട്ടിരിക്കൽ, കാർവാഷ് തുടങ്ങിയ മേഖലകളിലാണ് ആദ്യഘട്ടം സേവനം ലഭ്യമാക്കുന്നത്. ഇതിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ ഏകദേശം 100 സ്ത്രീകൾക്കെങ്കിലും ജോലി നൽകുകയാണ് കുടുംബശ്രീയുടെ ഉദ്യേശമെന്ന് സിഡിഎസ് ഭരണസമിതി അറിയിച്ചു. നഗരസഭാങ്കണഞ്ഞിൽ വെച്ച് നടന്ന പരിപാടിയിൽ സിഡിഎസ് ചെയർപേഴ്സൺ എ.റീജ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, അവനവഞ്ചേരി രാജു, എസ്.ഗിരിജ, എ.നജാം, കൗൺസിലർമാരായ ആർ.രാജു, ജി.എസ്.ബിനു, മെമ്പർ സെക്രട്ടറി രാഗേഷ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.