കടയ്ക്കാവൂർ:കടയ്ക്കാവൂരിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം.
ആറ്റിങ്ങൽ മുതലപ്പൊഴി സർവ്വീസ് നടത്തുന്ന ഫാൽക്കൻ ബസ്സും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ബസ്സിന് മുൻ വശത്ത് അടിയിലേയ്ക്ക് കയറി പൂർണ്ണമായും തകർന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ കടയ്ക്കാവൂർ ഓവർ ബ്രഡ്ജിന് സമീപം ശ്രീഭവനിൽ സുജാതൻ (67) ആണ് മരണപ്പെട്ടത്.
ആറ്റിങ്ങലിൽ നിന്നും അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോകുകയായിരുന്ന പ്രൈവറ്റ് ബസ്സ് എതിർ ദിശയിൽ ആളിനെ തൊട്ടടുത്ത ബേക്കറിയിൽ ഇറക്കിയശേഷം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചുകയറുകയായിരുന്നു അപകട കാരണം വ്യക്തമല്ല. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ. ഗീത. മക്കൾ: ശ്രീഗണേഷ്, ശ്രീലക്ഷ്മി, ശ്രുതി. മരുമക്കൾ: ശിൽപ്പ , രാജേഷ് തമ്പി, അമൽ. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മരണപ്പെട്ട സുജാതൻ