ആലംകോട് : ഗവ എൽപിഎസ് ആലംകോട് പഠനോത്സവം സംഘടിപ്പിച്ചു. ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ അനുഭവങ്ങളായിരുന്നു പഠനോത്സവമായി കുട്ടികൾ സംഘടിപ്പിച്ചത്. കുട്ടികൾ തന്നെ തയ്യാറാക്കിയ നോട്ടീസ്, ക്ഷണക്കത്തുകൾ, പോസ്റ്ററുകൾ എല്ലാം വ്യത്യസ്തമായ അനുഭവങ്ങൾ ആയിരുന്നു. ഒരു ദിവസം നീണ്ടുനിന്ന പഠനോത്സവത്തിന്റെ അവതാരകരായി വന്നതും വിദ്യാർഥി പ്രതിനിധികൾ തന്നെയായിരുന്നു. ഗണിത പ്രാർത്ഥനയോടെയാണ് ഉദ്ഘാടന സെഷൻ ആരംഭിച്ചത്. പഠനോത്സവത്തിന്
സ്വാഗതം പറഞ്ഞത് സ്കൂൾ ഹെഡ്മിസ്ട്രസ് റീജ സത്യനായിരുന്നു. വാർഡ് കൗൺസിലർ എ നജാമിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ പഠനോത്സവം- 2024 ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ബിപിസി വിനു, ബി ആർ സി പ്രതിനിധി ബീനു ടീച്ചർ ആശംസകൾ പറഞ്ഞു.ഇംഗ്ലീഷ് മലയാളം സ്കിറ്റുകൾ, കവിതകളുടെ ദൃശ്യാവിഷ്കാരം, ഗണിതപ്പാട്ടുകൾ, ഗണിത ഒപ്പന, ശാസ്ത്ര പരീക്ഷണങ്ങൾ, നാടൻ പാട്ടുകൾ, വഞ്ചിപ്പാട്ട് എന്നിവ നടത്തി.വിവിധ വിഷയ മൂലകളും സംവിധാനിച്ചിരുന്നു. കുട്ടിക്കൊരു മാഗസിൻ, ക്ലാസ് മാഗസിൻ, സ്കൂൾ മാഗസിൻ ,സ്കൂൾ പത്രം,
ഇൻലന്റ് മാഗസിൻ തുടങ്ങിയവ എടുത്തു പറയത്തക്ക മികവുകളായിരുന്നു.