ഇക്കുറി വേനലിന്റെ തുടക്കത്തില്‍ തന്നെ വൈദ്യുത ഉപയോഗം വളരെയധികം കൂടിയിരുന്നു. എയര്‍ കണ്ടീഷ്ണര്‍ ഉപയോഗം കൂടുന്നതാണ് ഇതില്‍ വലിയ പങ്ക് വഹിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വേനല്‍ കടുക്കുന്നതിന് അനുസരിച്ച് വൈദ്യുത ഉപയോഗം പിന്നെയും കൂടുമെന്നത് നേരത്തെ വ്യക്തമായിരുന്നു.
സ്ഥിതിഗതികള്‍ ഇങ്ങനെ പോയാല്‍ സംസ്ഥാനം പ്രതിസന്ധി നേരിടുമെന്നും കെഎസ്ഇബി സൂചന നല്‍കിയിട്ടുള്ളതാണ്. കഴിഞ്ഞയാഴ്ച വൈദ്യുത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും ചേര്‍ന്നിരുന്നു.